X
    Categories: CultureMoreViews

ശുഹൈബ് വധം: കുറ്റം ചെയ്യാത്തവര്‍ പേടിക്കുന്നതെന്തിനെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടത് കേരളാ സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐ അന്വേഷണം വേണ്ടന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് ഹൈക്കോടതി കേരളാ പോലീസില്‍ അതൃപ്തി പ്രകടിപ്പിച്ച് കേസ് സി.ബി.ഐക്ക് വിട്ടത്. ഇത് തീര്‍ച്ചയായും കേരളാ സര്‍ക്കാറിനേറ്റ തിരിച്ചടി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

സി.ബി.ഐയെ കാട്ടി വിരട്ടേണ്ട എന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനയെ പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തെറ്റ് ചെയ്യാത്തവരന്തിനാണ് വിരണ്ട് പോവുന്നതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുചോദ്യം. അരിയില്‍ ശുക്കൂറിനെ കൊന്നതിന് സമാനമായാണ് ശുഹൈബിനെ ക്രൂരമായി വെട്ടി കൊന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ ശുഹൈബിന്റെ ഘാതകരെ കണ്ടത്തി മാന്യമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: