X

ശുഹൈബ് വധം; പിടിയിലായത് യഥാര്‍ത്ഥ പ്രതികളെന്ന് ഉത്തരമേഖല ഡി.ജി.പി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്ന് ഉത്തരമേഖല ഡി.ജി.പി. ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ രണ്ട് പേരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ വ്യക്തമാക്കി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

അന്വേഷണം ശരിയായ ദിശയിലാണെന്നും രാജേഷ് ദിവാന്‍ വ്യക്തമാക്കി. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും യാതൊരുവിധ ബാഹ്യ സമ്മര്‍ദ്ദങ്ങളുമില്ലെന്നും അദ്ദേഹം അറിയിച്ചു. ഗൂഢാലോചന തെളിയിക്കുമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവെ കണ്ടെത്തുമെന്നും പൊലിസ് വ്യക്തമാക്കി.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ ഡമ്മി പ്രതികളാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ഡി.ജി.പി രംഗത്തെത്തിയത്. പ്രിതി ഡമ്മികളാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം ലംഘിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു.

ജയിലില്‍ എല്ലാ സൗകര്യങ്ങള്‍ ലഭിക്കുന്നത് കൊണ്ടാണ് സി.പി.എം ക്രിമിനലുകള്‍ ജയിലില്‍ പോകാന്‍ തയ്യാറാകുന്നത്. ക്രിമിനലുകളെ വളര്‍ത്തുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. ഗുജറാത്തില്‍ മോദി ചെയ്യുന്നതാണ് കേരളത്തില്‍ സി.പി.എം ചെയ്യുന്നത്. കൊള്ളയും കൊലപാതകം നടത്തുന്ന സി.പി.എം മറ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വീട് തേടിപിടിച്ചാണ് സി.പി.എം കൊള്ള നടത്തുന്നത്. വീടുകള്‍ കൊള്ളയടിച്ച് അക്രമം നടത്തി ഊഹോപഹങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിക്കുവാനാണ് മുഖ്യമന്ത്രിയും സി.പി.എം ശ്രമിക്കുന്നത്. സി.പി.എം അക്രമത്തിനെതിരെ പോരാട്ടം ശക്തമാക്കണമെന്നും യുവത്വം കര്‍മ്മ സജ്ജരാകണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു .

chandrika: