X
    Categories: indiaNews

പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടയെ വെടിവെച്ചിട്ടു

ചെന്നൈയില്‍ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച ് പരിക്കേല്‍പിച്ച് കടന്നുകളയാന്‍ ശ്രമിച്ച ഗുണ്ടയെ പൊലീസുദ്യോഗസ്ഥ വെടിവെച്ച് വീഴ്ത്തി. ചെന്നൈ കൊന്നൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ഞായറാഴ്ച രണ്ടുപേര്‍ക്കൊപ്പം മദ്യപിച്ച് യാത്രചെയ്യുന്നത് തടഞ്ഞതിനെതുടര്‍ന്ന് എസ്.ഐയെ ഇരുമ്പുദണ്ഡ് കൊണ്ട് ആക്രമിച്ച് പരിക്കേല്‍പിച്ച് ഓടിരക്ഷപ്പെട്ട പ്രതികളെ പിടികൂടാനായി വീടുവളഞ്ഞപ്പോഴാണ് ബന്ദുസൂര്യ എന്ന സ്ഥിരം പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇവിടെ നിന്ന് പിടികൂടിയെങ്കിലും മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് വാഹനം നിര്‍ത്തിച്ച ശേഷം കടയിലെ കത്തിയെടുത്ത് ആക്രമിച്ച സൂര്യയെ വെടിവെച്ചിടുകയായിരുന്നു. എസ്.ഐ മീനയാണ് കാലില്‍ വെടിവെച്ചത്. ഇയാള്‍ ആശുപത്രിയിലാണിപ്പോള്‍.

Chandrika Web: