X

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും 15 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 12.30ന് ബെംഗളൂരുവിലെ കണ്ഡീരവ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍.

പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാവുന്ന ചടങ്ങില്‍ സോണിയാ ഗാന്ധി,രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ചത്തീസഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഹിമാചല്‍ മുഖ്യമന്ത്രി സുക് വീന്ദര്‍ സിങ് സുഖു, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പങ്കെടുക്കും. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, സി.പി.ഐ ദേശീയ സെക്രട്ടറി എ രാജ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ, എസ്പി നേതാവ് അഖിലേഷ് യാദവ്, പിഡിപി നേതാവ് മെഹബൂബ മുഫ്തി, കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി, ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, , എംഡിഎംകെ നേതാവ് വൈകോ, സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, വിസികെ നേതാവ് തോല്‍ തിരുമാവളന്‍, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവരും പങ്കെടുക്കും.

webdesk11: