X

സിദ്ദീഖ് കാപ്പനെ രഹസ്യമായി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; മഥുര ജയിലിലെത്തിച്ചെന്ന് ഭാര്യ റൈഹാനത്ത്

യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതായി ഭാര്യ റൈഹാനത്ത്. ഇന്നലെ രാത്രിയാണ് എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മഥുര ജയിലിലെത്തിച്ചതെന്ന് റൈഹാനത്ത് പറഞ്ഞു. കാപ്പന്‍ ഭാര്യയെ ഇക്കാര്യം ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു.

സിദ്ദീഖ് കാപ്പന്റെ കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് യുപി പലീസിന്റെ നടപടി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും കാപ്പന്‍ കോവിഡ് മുക്തനായിരുന്നില്ല. ചികിത്സ പോലും പൂര്‍ത്തിയാക്കാതെ തിരക്കിട്ട് യുപിയിലേക്ക് കൊണ്ടുപോയത് എന്തിനെന്ന് വ്യക്തമല്ലെന്നും ഭാര്യ റൈഹാനത്ത് പറയുന്നു.

web desk 1: