X
    Categories: indiaNews

ജയില്‍ മോചനമില്ലാതെ സിദ്ദീഖ് കാപ്പന്‍; ജാമ്യാപേക്ഷ തള്ളി ലഖ്‌നൗ കോടതി

ലഖ്‌നൗ: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി ലഖ്‌നൗ കോടതി. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. യു.എ.പി.എ കേസില്‍ സുപ്രീം കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാലാണ് സിദ്ദീഖ് കാപ്പന് ജയില്‍ മോചിതനാകാന്‍ കഴിയു. രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞ സിദ്ദീഖിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ മാസം ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇ.ഡി കേസ് നിലനില്‍ക്കുന്നത് കാരണം സിദ്ദീഖിനും സിദ്ദീഖ് യാത്ര ചെയ്ത വാഹനത്തിന്റെ ഡ്രൈവറിനും ജയില്‍ മോചനം സാധ്യമാകാതിരിക്കുകയാണ്.

കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് ബാലികയുടെ വാര്‍ത്ത രേഖപ്പെടുത്താന്‍ ഹാഥറാസിലേക്കു പോകുന്നതിനിടയിലാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്.

web desk 3: