X

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി

ഇ.ഡി കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി. ഇ.ഡി കേസിലെ ജാമ്യ അപേക്ഷ പരിഗണിക്കാന്‍ ഇന്ന് തീരുമാനിച്ചിരുന്നു. ഇതാണ് വീണ്ടും ബുധനാഴ്ചത്തേക്ക് മാറ്റിയത്.

മുന്‍ യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായംസിംഗ് യാദവിനെ നിര്യാണത്തെ തുടര്‍ന്നാണ് നടപടി. മുന്‍പും ജഡ്ജി അവധി ആയതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരുന്നു.

യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ കാപ്പന്‍ കഴിഞ്ഞിരുന്നില്ല.ഹാഥാറസ് ബലാല്‍സംഗ കൊലപാതകം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്യുന്നത്.

web desk 3: