X

ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് സംഘടിപ്പിച്ച പിബി അബ്ദുൽ റസാഖ് മെമ്മോറിയൽ ഫുട്ബോൾ ഫെസ്റ്റിൽ സീമെൻസ് യുഎഇക്ക് ചാമ്പ്യൻസ് പട്ടം

ഷാർജ: പീസ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പി വി അബ്ദുൽ റസാഖ് മെമ്മോറിയൽ സ്റ്റേറ്റ് ലെവൽ സെവൻ’സ് ഫുട്ബോൾ ഫെസ്റ്റിൽ സംസ്ഥാനതല വിവിധ മണ്ഡലത്തിലെ 16 ടീമുകൾ മറ്റൊരുച്ച വീരുറ്റ പോരാട്ടം ഷാർജയിലെ ഫുട്ബോൾ പ്രേമികൾക്ക് വിരുന്നായി.

സീമെൻസ് യുഎഇ (തൃശൂർ ) ചാമ്പ്യന്മാരായി, ടീം കാസർകോട് കെഎംസിസി ഷാർജ റന്നേഴ്സ് അപ്പായും, മൂന്നും നാലും സ്ഥാനക്കാരായി, ബ്രദേഴ്സ് ചെരൂണി, സിറ്റിസൺ ദുബായ്, ജേതാക്കളായി.. ചാമ്പ്യന്മാർക്കുള്ള ട്രോഫി, കെഎംസിസി ജില്ല ആക്ടിംഗ് പ്രസിഡന്റ്, ശരീഫ് പൈക്ക സമ്മാനിച്ചു, എം എസ് ശരീഫ് പൈക്ക നൗഷാദ് കുഞ്ഞിക്കാനം റൗഫ് ഖാസി ആലാംപാടി രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് ട്രോഫി സമ്മാനിച്ചു.

ഷാർജ കെഎംസിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി, മുജീബ് തൃക്കണ്ണാപുരം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കലട്ര മാഹിൻ ഹാജി മുഖ്യതിഥിയായിരുന്നു, STU ജില്ലാ പ്രസിഡന്റ, എ അഹമ്മദ് ഹാജി അതിഥിയായി പങ്കെടുത്തു ഫുജൈറ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, ഇബ്രാഹിം ആലംപാടി, ഫുജൈറ കെഎംസിസി കാസർകോട് ജില്ലാ നേതാക്കളായ, റിയാസ് ചെങ്കള, അൻസാരി കൊല്ലംബാടി, മുഹമ്മദ് ബല്ലാ കഞ്ഞങ്ങാട്, റൗഫ് ഖാസി ആലംപാടി, ഷാർജാ കെഎംസിസി സ്റ്റേറ്റ് വളണ്ടിയർ ക്യാപ്റ്റൻ ഹക്കിം കരുവാടി മലപ്പുറം, കാസർകോട് ജില്ല ആക്ടിംഗ് പ്രസിഡന്റ് ശരീഫ് പൈക്ക, ജനറൽ സെക്രട്ടറി, ഹംസ മുക്കോട്, മാഹിൻ ബാദുഷ പൊവ്വൽ, മുഹമ്മദ് മണിയന്നോടി, റസാഖ് മാണിക്കോത്ത്, മുൻ ജില്ല കെഎംസിസി ജനറൽ സെക്രട്ടറി, ഗഫൂർ ബേക്കൽ, മണ്ഡലം കെഎംസിസി പ്രസിഡന്റ്, മഹമൂദ് എറിയാൽ , ജനറൽ സെക്രട്ടറി, റിയാസ് ചെർക്കള, മഞ്ചേശ്വരം മണ്ഡലം കെഎംസിസി ട്രഷറർ, ഷംസു കുമ്പന്നൂർ, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി നേതാക്കളായ, കരീം തെക്കുപുറം, ജാസിം കല്ലുരാവി, തുടങ്ങി നീണ്ട നേതാക്കൾ സാന്നിധ്യം അറിയിച്ചു.. സംഘാടകസമിതി കൺവീനർ, റൗഫ് ഖാസി ആലംപാടി സ്വാഗതവും പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് എം എസ് ശരീഫ് പൈക്ക അധ്യക്ഷനായി. ടൂർണമെന്റ് കോഡിനേറ്ററായ സായിസ് എരുതുംകടവ് നന്ദിയും പറഞ്ഞു.

webdesk14: