X

ഗായിക സിതാര കൃഷ്ണകുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

തൃശൂര്‍: സിനിമ പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തൃശൂരിലെ പൂങ്കന്നത്തിനടുത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നിട്ടുണ്ട്.സിതാര തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ബൈക്ക് എതിരെ വന്നപ്പോള്‍ ഇടത്തേക്ക് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിനു കാരണമായതെന്നും സിതാര പറഞ്ഞു. തുടര്‍ന്ന് സിത്താര മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു. താന്‍ സുരക്ഷിതയാണെന്ന് സിതാര ഫേസ്ബുക്കില്‍ കുറിച്ചു.

chandrika: