X
    Categories: indiaNews

15 നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു; ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി

ഡല്‍ഹി: പതിനഞ്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ കള്ളക്കേസ് എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വ്യാജ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ആരോപണം.

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി ഈ നേതാക്കളെ ഇല്ലായ്മ ചെയ്യണം എന്ന നിര്‍ദേശമാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കും ഡല്‍ഹി പൊലീസിനും പ്രധാനമന്ത്രി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മനീഷ് സിസോദിയയുടെ ആരോപണങ്ങള്‍ തളളി ബിജെപി രംഗത്തെത്തി.

എന്നാല്‍ പ്രധാനമന്ത്രി നല്‍കിയ പതിനഞ്ചുപേരുടെ പട്ടികയില്‍ പലരും ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കളാണെന്നും സിസോദിയ വാദിക്കുന്നു. സിബിഐയ്ക്ക് പ്രധാനമന്ത്രി പതിനഞ്ചുനേതാക്കന്മാരുടെ പേരുകള്‍ അടങ്ങിയ പട്ടിക നല്‍കിയതായി വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് അറിഞ്ഞതെന്ന്് മനീഷ് സിസോദിയ പറയുന്നു.

 

web desk 3: