X

മധ്യപ്രദേശില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു; 60 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ ഹര്‍ദിയിലുള്ള പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

തീപിടുത്തത്തെ തുടര്‍ന്ന് തുടരെത്തുടരെ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ചിലരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്. ഡോക്ടര്‍മാരുടെ സംഘവും അപകടസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. 70 ആംബുലന്‍സുകള്‍ സംഭവസ്ഥലത്ത് എത്തി.

webdesk14: