X

പാലക്കാട് ജില്ലയില്‍ ഒരാഴ്ചക്കിടെ ആറ് കൊലകള്‍

പാലക്കാട്: ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായത് ആറ് കൊലപാതകങ്ങള്‍. കഴിഞ്ഞ 9നാണ് മോഷണക്കുറ്റം ആരോപിച്ച് ഒലവക്കോട് യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നത്. മലമ്പുഴ കടുക്കാംകുന്നം റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.

13നാണ് കാമുകനൊപ്പം ജീവിക്കാനായി മൂന്നു വയസ്സുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അതേ ദിവസം തന്നെയാണ് വടക്കഞ്ചേരി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഒടുകിന്‍ചോട് കൊച്ചുപറമ്പി എല്‍സി (60) ആണ് കൊല്ലപ്പെട്ടത്.

15ന് വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കൊടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചാലക്കുന്നത്ത് ആയിഷക്കുട്ടി (35) ആണ് മരിച്ചത് കുടുബവഴക്കാണ് കാരണം. ഇതുകൂടാതെയാണ് ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലപാതകം.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ,ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

web desk 3: