X

ജിഫ്രി മുത്തുക്കോയ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കിനില്‍ക്കാന്‍ സാധിക്കില്ലെന്ന് എസ്‌കെഎസ്എസ്എഫ്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കിനിക്കാന്‍ സാധിക്കില്ലെന്ന് സമസ്ത വിദ്യാര്‍ഥി വിഭാഗം എസ്‌കെഎസ്എസ്എഫ്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രതികരണം.

സാമുദായികമായ വിഷയങ്ങളില്‍ സത്യസന്ധമായും നീതിപൂര്‍വവുമായി ഇടപെടുന്നവര്‍ക്കുനേരെ ഭീഷണിയും വിദ്വേഷ പ്രചാരണവും ഉയരുന്നത് സമുദായം മനസ്സിലാക്കണമെന്നും എസ്‌കെഎസ്എസ്എഫ് വ്യക്തമാക്കി.

സമസ്തയും സമസ്തയുടെ കീഴ്ഘടകങ്ങളും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടിയും തീരുമാനങ്ങളും അനുസരിച്ചാണ്
സംഘടനയുടെ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നതെന്നും അനാവശ്യ വിവാദമുണ്ടാക്കി സംഘര്‍ഷാവസ്ഥ ഉണ്ടാക്കാനുള്ള നീക്കം നടക്കില്ലെന്നും യോഗത്തില്‍ വ്യക്തമാക്കി. ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ  ഗതിയുണ്ടാവുമെന്നുള്‍പ്പടെയുള്ള ഭീഷണി തനിക്ക് വന്നിരുന്നതായാണ് ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തിയത്.

 

web desk 3: