X

യുകെ കെയര്‍ഹോമില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അടിമപ്പണി; 5 മലയാളികള്‍ അറസ്റ്റില്‍

നോര്‍ത്ത് വെയില്‍സിലെ കെയര്‍ ഹോമുകളില്‍ 50 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ യുകെ സര്‍ക്കാര്‍ ഏജന്‍സി അറസ്റ്റ് ചെയ്തു. നോര്‍ത്ത് വെയില്‍സില്‍ കെയര്‍ ഹോമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മലയാളികളായ മാത്യു ഐസക്ക് (32) ജിനു ചെറിയാന്‍ (30) എല്‍ദോസ് ചെറിയാന്‍ (25) എല്‍ദോസ് കുര്യാച്ചന്‍ (25) ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്.

ശമ്പളമോ ഭക്ഷണമോ ഇല്ലാതെ ദയനീയ അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ എന്നാണ് അതോറിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ശമ്പളം നല്‍കാതിരുന്നും പിടിച്ചു വെച്ചും ക്രൂരമായ തൊഴില്‍ ചൂഷണമാണ് നടന്നത്. കേസില്‍ അന്വേഷണം തുടരുകയാണ്.

2021 ഡിസംബറിനും 2022 മേയ്ക്കും ഇടയിലായിരുന്നു അറസ്റ്റ്. അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരായ അന്‍പതോളം
ചെയ്യാന്‍ നിര്‍ബന്ധിതരായ അന്‍പതോളം പേരെക്കുറിച്ചു വിവരം കിട്ടിയതായി അതോറിറ്റി അറിയിച്ചു.
അറസ്റ്റിലായ എല്ലാവരും തന്നെ കെയര്‍ ഹോമുകളില്‍ ജോലി ചെയ്തിട്ടുള്ളവരോ അവിടെ ജീവനക്കാരായ ബന്ധുക്കളുടെ
സ്വാധീനം പ്രയോജനപ്പെടുത്തിയവരോ ആണ്. മാത്യു ഐസക്കും ജിനു ചെറിയാനും മേയില്‍ റജിസ്റ്റര്‍ ചെയ്ത അലക്‌സ കെയര്‍ എന്ന റിക്രൂട്ടിങ് ഏജന്‍സി വഴിയും വിദ്യാര്‍ഥികളെ യുകെയില്‍ എത്തിച്ചിരുന്നു.

ചൂഷണത്തിനിരയായ വിദ്യാര്‍ഥികള്‍ക്കു സഹായവുമായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ രംഗത്തെത്തി.

webdesk11: