X
    Categories: tech

സ്മാര്‍ട്ട്‌ഫോണിലേക്ക് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ വിവിധ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരായിരിക്കും. എന്നാല്‍ ഇങ്ങനെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തിലാണ് ഈ ശ്രദ്ധ വേണ്ടത്.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അവേയര്‍നെസിന്റെ ഭാഗമായി കംപ്യൂട്ടര്‍ സെക്യൂരിറ്റി ഏജന്‍സിയായ കംപ്യൂട്ടര്‍ റെസ്‌പോണ്‍സാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കായി നിരവധി സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. അതില്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.

അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം:

1. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഔദ്യോഗിക ആപ് സ്‌റ്റോറുകള്‍ മാത്രം ഉപയോഗിക്കുക.

2. ദീര്‍ഘനാളുകളായി ഉപയോഗമില്ലെങ്കില്‍ ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

3. റിവ്യൂകള്‍ വായിച്ച് ആപ്ലിക്കേഷനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ മനസിലാക്കുക.

4. ഷോപ്പിംഗ് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകളെ സൂക്ഷിക്കുക.

5.ഇ മെയിലുകളില്‍ ലഭിക്കുന്ന ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. 

6.കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

7.ആപ്ലിക്കേഷന്‍ പബ്ലിഷ് ചെയ്തിരിക്കുന്ന ദിവസം പരിശോധിക്കുക.

web desk 3: