X

പുകയിൽ മുങ്ങി അമേരിക്ക; ജനങ്ങളോട് വീടുകളിൽ തുടരാൻ നിർദേശം, ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം

കാനഡയിലെ കാട്ടുതീ മൂലമുണ്ടായ പുക അമേരിക്കയുടെ ജനജീവിതത്തെ ബാധിച്ചു .കാനഡയിലെ ക്യുബക്കില്‍ ആളിപ്പടരുന്ന കാട്ടുതീ മൂലമുണ്ടായ പുക അമേരിക്കയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളില്‍ പടരുകയാണ്. ന്യൂയോർക്ക് നഗരം പുകയില്‍ മൂടി.ജനങ്ങളോട് വീടുകളിൽ തുടരാൻ അധികൃതർ കർശന നിർദേശം നൽകിയിരിക്കുകയാണ്.ജനാലകൾ അടച്ചിടാനും പുറത്തുനിന്ന് വായു കടക്കാതിരിക്കാൻ എയർകണ്ടീഷണറുകൾ ക്രമീകരിക്കാനും മാസ്‌കുകൾ ധരിക്കാനും ന്യൂയോർക്ക് സിറ്റി മേയർ അഭ്യ‍ര്‍ഥിച്ചു. പ്രധാനപ്പെട്ട വിമാനത്താവളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്‌. ന്യൂയോർക്കിലേക്കുള്ള വിമാനങ്ങൾ പലതും റദ്ദാക്കി. ഗൂഗിൾ ഉൾപ്പെടെ പല കമ്പനികളും യുഎസിൽ ജീവനക്കാർക്ക്‌ വർക്ക്‌ ഫ്രം ഹോം സൗകര്യം ഒരുക്കിയിരിക്കുകയാണ്

 

webdesk15: