X

ശ്രീ നാരായണഗുരു ബ്രസീല്‍ ജേഴ്‌സിയില്‍; എസ്.എന്‍.ഡി.പി പരാതിയുമായി രംഗത്ത്

കൊച്ചി: ബ്രസീല്‍ ജേഴ്‌സിയുമായി നില്‍ക്കുന്ന ശ്രീനാരായണഗുരുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ എസ്.എന്‍.ഡി.പി രംഗത്ത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപിയുടെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി നല്‍കി. ശ്രീനാരായണഗുരുവിനെ സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് പരാതി.

ആര്‍ട്ട് ഓഫ് പവിശങ്കര്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് ഗുരുവിനെ വികലമായി ചിത്രീകരിച്ചിട്ടുള്ളത്. ദഷിണേന്ത്യയില്‍ ആദ്യത്തെ ബ്രസീലിന്റെ കടുത്ത ആരാധകനായിരുന്നു നാരായണന്‍ കുട്ടിയെന്നും. ഒരു ജാതി, ഒരു മതം, ഒരു ദൈവം ആ ദൈവം ഫുട്‌ബോള്‍ ആണെന്നും പറയുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ശ്രീ നാരായണ നെയ്മറിന്റെ ജേഴ്‌സിമായി ഗുരു നില്‍ക്കുന്ന ഫോട്ടോ നല്‍കിയത്. ഇതിനെതിരെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കുമാണ് സൈബര്‍ സേന പരാതി നല്‍കിയത്.

ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഏറിവരുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ അപമാനമാണെന്നും, ഒരു ജനത ഈശ്വരനായി കാണുന്ന ഗുരുദേവനെ വികലമായി ചിത്രീകരിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു.

chandrika: