X

സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നവര്‍ക്ക് തടവു ശിക്ഷയും പിഴയും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിച്ചാല്‍ മൂന്നുവര്‍ഷം തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് പുതിയ നിയമഭേദഗതി. നിലവില്‍ അച്ചടി പ്രസിദ്ധീകരണങ്ങളില്‍ അശ്ലീലമായി സ്ത്രീകളെ ചിത്രീകരിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവു ശിക്ഷയും 2000 രൂപ പിഴയും ശിക്ഷ നല്‍കുന്നുണ്ട്. പുതിയ ഭേദഗതി അനുസരിച്ച് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയില്‍ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റുകള്‍ ഇടുന്നവരെയും അവ പ്രചരിപ്പിക്കുന്നവരെയുമാണ് ശിക്ഷാ പരിധിയില്‍ ഉള്‍പ്പെടുത്തുക.

chandrika: