X

സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു; തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് സഭ വിളിച്ചു ചേര്‍ത്തതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം തോമസ് ചാണ്ടിയുടെ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
രാവിലെ ഒമ്പതിനാണ് സമ്മേളനം ആരംഭിച്ചത്. വേങ്ങരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുകയായിരുന്നു.

chandrika: