X

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; മുസ്‌ലിം യൂത്ത് ലീഗ് യുദ്ധവിരുദ്ധ വലയം നാളെ

കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാളെ (ഒക്ടോബര്‍ 12ന്, വ്യാഴാഴ്ച) കോഴിക്കോട് യുദ്ധ വിരുദ്ധ വലയം തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സിക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. പശ്ചിമേഷ്യയില്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ സൃഷ്ടിച്ച് ഫലസ്തീനെതിരെ അക്രമം ശക്തമാക്കിയ ഇസ്രയേലിന്റെ ഭരണകൂട ഭീകരതക്കെതിരെ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന വലയം രാത്രി 8മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിന് ചുറ്റുമാണ് തീര്‍ക്കുക. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യും. ദേശീയ ഓര്‍ഗനൈസിംഗ് സെ്ക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍, പി.ജെ വിന്‍സന്റ് എന്നിവര്‍ ഐക്യദാര്‍ഢ്യത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.

നിരവധി അക്രമണങ്ങളിലൂടെയും കൂട്ടക്കൊലയിലൂടെയും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ പതിനായിരങ്ങളെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയത്. ഫലസ്തീനികളെ ഇല്ലാതാക്കുന്നത് വിനോദമാക്കിയ ഇസ്രയേലിനെതിരെ ലോക മനസാക്ഷി ഉണരണമെന്ന് നേതാക്കള്‍ പറഞ്ഞു.സ്വന്തം മണ്ണില്‍ ജീവിക്കാന്‍ വേണ്ടി പോരാട്ടം നടത്തുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി തീര്‍ക്കുന്ന യുദ്ധ വിരുദ്ധ വലയത്തില്‍ കണ്ണിചേരാന്‍ മുഴുവന്‍ മനുഷ്യ സ്നേഹികളോടും തങ്ങളും ഫിറോസും അഭ്യര്‍ത്ഥിച്ചു.

webdesk11: