X
    Categories: indiaNews

ബി.ജെ.പി എം.പിയുടെ മകന്‍ എസ്.പിയില്‍

അസംഗഡ്: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബി..ജെ.. പിയ്ക്ക് വന്‍ തിരിച്ചടി. ബി.ജെ.പി എം.പി റീത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അസംഗഡില്‍ എസ്.പി റാലിയില്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു മായങ്കിന്റെ എസ്.പി പ്രവേശനം.

ലക്‌നൗ കന്റോണ്‍മെന്റ് സീറ്റ് മായങ്കിനായി ബി.ജെ.പിയോട് റീത ബഹുഗുണ ജോഷി ആവശ്യപ്പെട്ടിരുന്നു. ലക്‌നൗ കന്റോണ്‍മെന്റ് സീറ്റ് മകന് നല്‍കിയില്ലെങ്കില്‍ ലോക്‌സഭാംഗത്വം രാജിവെക്കുമെന്ന് റീത ബഹുഗുണ ജോഷി ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നിലപാടില്‍ നിന്നും പിന്നാക്കം പോവുകയായിരുന്നു. ഏഴു ഘട്ടമായി നടക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും.

web desk 3: