X

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും

രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സോണിയാ ഗാന്ധി ഇന്ന് തന്നെ സമർപ്പിക്കും. ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തും.

2004 മുതൽ നിരന്തരം റായ്ബറേലിയിൽനിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് സോണിയ. 2019 ദേശീയ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ മുഴുവൻ കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും റായ്ബറേലി സോണിയയെ കൈവിട്ടിരുന്നില്ല. ഇക്കുറിയും അവർ അവിടെ മത്സരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.  ആദ്യമായാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

 

 

webdesk14: