X
    Categories: MoreViews

ദക്ഷിണാഫ്രിക്കന്‍ പര്യടനം : ഇന്ത്യക്ക് മികച്ച തുടക്കം, ബുംറക്ക് അരങ്ങേറ്റം

 

കേപ്ടൗണ്‍: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇുന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായ ബൗളിങിനറിങ്ങിയ ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മികച്ച ബൗളിങാണ് പുറത്തെടുത്ത്. ആദ്യ ഓവറില്‍ മുന്നാം പന്തില്‍ ഡീന്‍ എല്‍ഗാറിന് (പൂജ്യം) ക്ലീന്‍ ബൗള്‍ഡാക്കിയ ഭുവനേശ്വര്‍, എയ്ദന്‍ മാര്‍ക്രം (അഞ്ച്), ഹാഷിം അംല (മൂന്ന്) എന്നിവരെയും പെട്ടെന്ന് പുറത്താക്കി ഇന്ത്യക്കു സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. ഒടുവിവല്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സാണ് നേടിയത്.

 

ഏകദിനത്തിലും ടി-20യിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ജസ്പ്രിന്റ് ബുംറക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കിയാണ് ഇന്ത്യയെ ടീമിനെയിറക്കിയത്, ഇന്ത്യന്‍ ടീമില്‍ മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമടക്കം നാല് ബോളര്‍മാരാണുള്ളത്. അസുഖം കാരണം രവീന്ദ്ര ജഡേജ ടീമിലില്ല. അതേസമയം നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തിനിറങ്ങുന്നത്.

നായകന്‍ വിരാട് കോഹ്‌ലിയുടെ കീഴില്‍ 2017 ല്‍ തോല്‍വി അറിയാത്തവരായി ഐ.സി.സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തു നിക്കുന്ന ഇന്ത്യക്ക് വിദേശപിച്ചു കളിലും തങ്ങള്‍ കരുത്തരാണെന്ന് തെളീക്കുകയാണ് ലക്ഷ്യം.

ടീം ഇന്ത്യ : ധവാന്‍, മുരളി വിജയ്, പുജാര, കോഹ്ലി, രോഹിത് ശര്‍മ്മ, സാഹ, പാണ്ട്യ, അശ്വിന്‍, ഷമി, ഭുവനേശ്വര്‍ കുമാര്‍, ബുംറ.

ദക്ഷിണാഫ്രിക്ക ടീം : ഡീന്‍ എല്‍ഗാര്‍, മാര്‍ക്രം, അംല, ഡിവില്ലിയേഴ്‌സ്, ഡു പ്ലെസിസ്, ഡി കോക്ക്, ഫിലാന്‍ഡര്‍, കേശവ് മഹാരാജ്, ഡെയ്ല്‍ സ്‌റ്റെയിന്‍, റബാഡ, മോര്‍നേ മോര്‍ക്കല്‍.

chandrika: