X

ബഹിരാകാശത്തേക്ക് മോദിയുടെ ചിത്രവും ഭഗവദ് ഗീതയും; വിക്ഷേപണം ഈ മാസം

ന്യൂഡല്‍ഹി : ഭഗവദ് ഗീതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും അടങ്ങിയി ഇന്ത്യയുടെ കൃത്രിമോപഗ്രഹം ബഹിരാകാശത്തേക്ക്. ഈ മാസം അവസാനം ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. എസ്ഡി സാറ്റലൈറ്റ് (സധീഷ് ധവാന്‍ സാറ്റലൈറ്റ്) എന്ന കൃത്രിമോപഗ്രമാണ് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഗീതയുടെ കോപ്പിയും മോദിയുടെ ചിത്രവും കൂടാതെ 25,000 പേരുടെ പേരുകളുമുണ്ട്.

ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ്വാ ധവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ടോപ്പ് പാനലില്‍ പ്രധാനമന്ത്രി മോദിയുടെ പേരും പടവും നല്‍കും.

മൂന്ന് സൈന്റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്. ഒന്ന് ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്‌നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നൈറ്റ്വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്.

web desk 1: