X

സ്പര്‍ശം കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു

പൂനൂര്‍: സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കൂറപ്പൊയില്‍ കുടിവെള്ള പദ്ധതി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. കുടിവെള്ളത്തിന് പ്രയാസം നേരിടുന്ന 25 കുടുംബങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുന്ന പദ്ധതി, സുമനസ്സുകള്‍ ദാനം ചെയ്ത സ്ഥലത്ത് അഞ്ചര ലക്ഷം രൂപ ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്.

കുടിവെള്ളം ലഭ്യമാക്കുക എന്നത് ഭൂമിയില്‍ മനുഷ്യരോട് ചെയ്യാവുന്ന ഏറ്റവും വലിയ സദ് കര്‍മമാണെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു.

ചടങ്ങില്‍ പി എസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സുപ്രഭാതം മുന്‍ മാനേജിംഗ എഡിറ്ററുമായ നവാസ് പൂനൂര്‍ മുഖ്യാതിഥി ആയിരുന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി, സ്പര്‍ശം ട്രസ്റ്റ് കണ്‍വീനര്‍ സാദിഖ് വേണാടി, ചെയര്‍മാന്‍ വി കെ ജാബിര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആയിഷ മുഹമ്മദ്, ബുഷ്‌റ അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്തംഗം സാജിദ പി, കെ ടി അബൂബക്കര്‍, സമദ് എ പി, ശാഫി സകരിയ്യ, സക്കീന കെ പി, സഫീന, സാബിത്ത് കാന്തപുരം സംസാരിച്ചു. അബ്ദുല്‍ മജീദ് എം പി, അസീസ് മാസ്റ്റര്‍ മൊകായിക്കല്‍, അഷ്‌റഫ വി കെ, മന്‍സൂര്‍ കെ കെ എന്നിവര്‍ക്ക് മുനവ്വറലി തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു.

webdesk14: