X

കണ്ണട വിവാദം കൊഴുക്കുന്നു; കണ്ണുതള്ളും സ്പീക്കറുടെ കണ്ണടയുടെ വില കേട്ടാല്‍

 

ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. 49,900 രൂപയുടെ കണ്ണടയാണു സ്പീക്കര്‍ വാങ്ങിയത്. കണ്ണടയുടെ വില സര്‍ക്കാരില്‍നിന്നു കൈപ്പറ്റി. നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു സ്പീക്കറുടെ കണ്ണടയുടെ വില പുറത്തുവന്നത്. 45,000 രൂപയാണു കണ്ണടയുടെ ലെന്‍സിന്റെ വില.

അതിനിടെ, 2016 ഒക്ടോബര്‍ അഞ്ചു മുതല്‍ 2018 ജനുവരി 19 വരെ, 4,25,000ല്‍ ഏറെ രൂപ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റായി ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയതായും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ ബില്ലിന്റെ പകര്‍പ്പുകള്‍ കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ല.

നേരത്തേ, കണ്ണടയ്ക്കായി മന്ത്രി കെ.കെ. ശൈലജ 28,800 രൂപ കൈപ്പറ്റിയത് വിവാദമായിരുന്നു. തിരുവനന്തപുരത്തെ കണ്ണടക്കടയില്‍നിന്നാണു മന്ത്രി കഴിഞ്ഞ ഫെബ്രുവരി 15നു കണ്ണട വാങ്ങിയത്. ണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിനു പകരം വിലയേറിയ നല്ല ലെന്‍സ് വാങ്ങുന്നതാണ് നല്ലതെന്നു ഡോക്ടര്‍ പറഞ്ഞതിനാലാണ് വാങ്ങിയതെന്നും മന്ത്രി പിന്നീടും വിശദീകരിച്ചിരുന്നു

chandrika: