X

എസ്.എസ്.എല്‍.സി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയും നടത്തും. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ 19 വരേയും എസ്എസ്എല്‍സി മൂല്യനിര്‍ണം ജൂണ്‍ 7 മുതല്‍ 25 വരേയും നടത്തും.

web desk 1: