X

വിദ്യാര്‍ഥി ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഭരണകൂട ശ്രമം ചെറുക്കും; എം.എസ്.എഫ്

ഹൈദരാബാദ് ഇഫ്‌ലുവില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ കേസില്‍ കുടുക്കുന്ന യൂണിവേഴ്‌സിറ്റി നിലപാടിനെ ശക്തമായി നേരിടുമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു. എം.എസ്.എഫ് എന്നത് വര്‍ഗീയ പശ്ചാത്തലമുള്ള സംഘടനയാണെന്ന് അധികാരികള്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പില്‍ പറഞ്ഞത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്.

തീര്‍ത്തും അക്കാദമികപരമായ സാഹിത്യ ചര്‍ച്ചയെ വളച്ചൊടിച്ച് മത സ്പര്‍ദ്ധയുണ്ടാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അധികാരികള്‍ നടത്തുന്നതെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് കുറ്റപ്പെടുത്തി.

ക്യാമ്പസില്‍ നടന്ന ലൈംഗീകാതിക്രമണ കേസില്‍ നടപടി വൈകിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ നിയമപരമായി ഒതുക്കിത്തീര്‍ക്കാനും, നിയമന കാലാവധി അവസാനിച്ച വി.സിക്കെതിരെയുള്ള വിദ്യാര്‍ഥി വികാരം മറച്ചു പിടിക്കാനുമുള്ള ശ്രമമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇസ്‌ലാമോഫോബിക്കായ രീതിയിലുള്ള വാര്‍ത്താ കുറിപ്പ് അപലപനീയവും നിരാശാജനകവുമാണ്. ആറില്‍പരം മലയാളി വിദ്യാര്‍ഥികളാണ് ഇപ്പോള്‍ കേസിലുള്‍പ്പെട്ടിട്ടുള്ളത്. അവര്‍ക്കു വേണ്ട നിയമപരവും രാഷ്ട്രീയ പരവുമായ സഹായങ്ങള്‍ എം.എസ്.എഫ് നല്‍കുമെന്നും പി.വി അഹമ്മദ് സാജു, ജനറല്‍ സെക്രട്ടറി എസ്.എച് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ പറഞ്ഞു.

webdesk13: