X

ജമ്മു കശ്മീരിന് സംസ്ഥാന പദവി, ജാതി സെൻസസ് നടപ്പാക്കും -കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

ജാതി സെന്‍സസ് നടപ്പാക്കും,ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 50% വനിതകള്‍ക്ക് നീക്കി വയ്ക്കും എന്നതുള്‍പ്പടെ നിരവധി വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി.ന്യായ് പത്ര എന്ന പേരില്‍ പി.ചിദംബരമാണ് പ്രകടന പത്രിക അവതരിപ്പിച്ചത്. 25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്. എന്നാല്‍ പഴയ പെന്‍ഷന്‍ പദ്ധതി, സി.എ.എ കുറിച്ച് പ്രകടന പത്രികയില്‍ പരാമര്‍ശമില്ല.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും,ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളില്‍ പുനരന്വേഷണം,പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും,സര്‍ക്കാര്‍ – പൊതുമേഖല ജോലികളിലെ കരാര്‍ നിയമനങ്ങള്‍ എടുത്തു കളയും,പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ മഹാലക്ഷ്മി സ്‌കീമിലെത്തിക്കും,അഗ്‌നിപത് പദ്ധതി ഒഴിവാക്കും. തെരുവുനായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും തുടങ്ങും നിരവധി വാഗ്ദാനങ്ങളാണ് പുറത്തിക്കിയ കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ളത്.

പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കും,2025 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനവും 2029 മുതലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സംവരണവും നല്‍കും.

സ്വകാര്യത സംരക്ഷിക്കും. വാര്‍ത്താവിനിമയെ നിയമം പരിഷ്‌കരിക്കും. വോട്ടര്‍മാരുടെ വിശ്വാസം ഉറപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമം പരിഷ്‌കരിക്കും.ജനവിരുദ്ധ നിയമങ്ങള്‍ പരിഷ്‌കരിക്കും. ഇലക്ട്രിക് ബോണ്ട അഴിമതി, എം കെയര്‍ പദ്ധതി എന്നിവയില്‍ അന്വേഷണം നടത്തും. വ്യാജ വാര്‍ത്ത, പെയ്ഡ് വാര്‍ത്ത എന്നിവ തടയാന്‍ നിയമ ഭേദഗതി കൊണ്ടുവരും.

മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സംവരണം എല്ലാവര്‍ക്കും നല്‍കും. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, പൊലീസ് എന്‍കൗണ്ടറുകള്‍ , ബുള്‍ഡോസര്‍ രാജ് എന്നിവയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

webdesk13: