X
    Categories: indiaNews

ഓഹരിവിപണിയിലെ നഷ്ടം; ഭാര്യയെയും മക്കളെയും വെടിവെച്ചുകൊന്ന് പോലീസുകാരന്‍ ജീവനൊടുക്കി

ഭാര്യയും രണ്ടു മക്കളെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്‍ ജീവനുടുക്കി. ആന്ധ്രപ്രദേശിലെ കടപ്പ ടു ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന വെങ്കിടേഷനാണ് ഭാര്യയേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.

സ്റ്റേഷനില്‍ നിന്ന് തോക്കും തിരകളുമായി അര്‍ധരാത്രിയോടെ വീട്ടിലെത്തിയ അദ്ദേഹം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓഹരി വിപണിയിലെ നഷ്ടവും കുടുംബ പ്രശ്‌നവുമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

 

webdesk11: