X

ബിരുദധാരികള്‍ സര്‍ക്കാര്‍ ജോലിക്കു പകരം പശുവിന വളര്‍ത്തട്ടെ: വീണ്ടും മണ്ടന്‍ പ്രസ്താവനുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്

അഗര്‍ത്തല: സര്‍ക്കാര്‍ ജോലിയന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഉപദേശവുമായി ത്രിപുരയിലെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ബിരുദധാരികളായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പുറകെ പോവാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെയെന്നാണ്് ത്രിപുര മുഖ്യമന്ത്രിയുടെ ഉപദേശം. അതിന് പറ്റുന്നില്ലെങ്കില്‍ മുറുക്കാന്‍കട തുടങ്ങാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. നേരത്തെ മഹാഭാരത കാലത്തു തന്നെ ഇന്റര്‍നെറ്റ് സംവിധാനമുണ്ടായിരുന്നു എന്ന വിവാദ പ്രസ്താവന നടത്തിയ മുഖ്യനാണ് ബിപ്ലബ് ദേബ്.

‘എന്തിന് വേണ്ടിയാണ് നീറ്റ് എക്‌സാമിനും സര്‍ക്കാര്‍ ജോലിക്കും പിറകെ ഓടുന്നത്. ബിരുദധാരികള്‍ക്ക് പശുവിനെ ലഭിക്കും. അതില്‍ നിന്ന് പത്തു വര്‍ഷം കൊണ്ട് പത്തുലക്ഷം രൂപയെങ്കിലുമുണ്ടാക്കാം. അതുപോലെ യുവാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പിറകെ അലയുന്നതിനു പകരം ഒരു മുറുക്കാന്‍ കടയിട്ടിരുന്നെങ്കില്‍ അഞ്ചു ലക്ഷം രൂപ ബാങ്ക് ബാലന്‍സ് ഇപ്പോള്‍ ഉണ്ടായേനെ – ബിപ്ലബ് പറയുന്നു.

കഴിഞ്ഞ ദിവസം മെക്കാനിക്കല്‍ എന്‍ജിനീയറിങ് കഴിഞ്ഞവരല്ല, സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞവരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്നും ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.
തുടരെ തുടരെ വിവാദ മണ്ടന്‍ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജിക്കുകയാണ് ്രമുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് നവമാധ്യമങ്ങളില്‍ വലിയ ട്രോളാണ് നേരിടുന്നത്.

chandrika: