X

യുഎഇയില്‍ ശക്തമായ കാറ്റും മഴയും ആലിപ്പഴ വര്‍ഷവും; നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍

അബുദാബി: യുഎഇയില്‍ ശക്തമായ കാറ്റും മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. നിരവധി റോഡുകളില്‍ പുലര്‍ച്ചെ മുതല്‍ മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ നിരവധി വാഹനഘങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പാതയോരങ്ങളിലും മറ്റും വെച്ചുപിടിപ്പിച്ച മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു.

നിരവധി റോഡുകള്‍ രാവിലെമുതല്‍ അടച്ചിട്ടു. ഒട്ടേറെ കച്ചവടസ്ഥാപനങ്ങളില്‍ പുലര്‍ച്ചെയോടെ വെള്ളംകയറി. ബനിയാസ്, അല്‍ഐന്‍ എന്നിവിടങ്ങളില്‍ പല വീടുകളിലും വാണിജ്യസ്ഥാപനങ്ങൡും വെള്ളം കയറിയതുമൂലം നിരവധി പേര്‍ക്ക് സാമ്പത്തിക നഷ്ടവുമുണ്ടാക്കി.

തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സ്‌കൂളുകളെല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി മാറ്റിയിരുന്നു.

അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ പതിവില്ലാത്ത തരത്തിലാണ് ശക്തമായ ആലിപ്പഴവര്‍ഷമുണ്ടായത്. നൂറുകണക്കിന് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ഗതാഗതകുരുക്കമൂലം പല തൊഴില്‍ശാലകളിലും ഓഫീസുകളിലും കൃത്യസമയത്ത് ജോലിക്കാര്‍ എത്തിയിരുന്നില്ല. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം ആയിരിക്കുമെന്ന് നേരത്തത്തന്നെ അറിയിച്ചിരുന്നു.

webdesk14: