X

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍

ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം മാര്‍ച്ച് നടത്തി. പിന്നാലെ പൊലീസ് മാര്‍ച്ച് തടയുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കടുത്ത വിദ്വേഷ പ്രസംഗങ്ങളാണ് ധര്‍മ്മ സന്‍സദ് മതസമ്മേളനത്തില്‍ നടന്നത്. ബിജെപി നേതാക്കളും ഇതില്‍ പങ്കെടുത്തിരുന്നു.

മുസ്‌ലിങ്ങള്‍ക്കെതിരെ വംശഹത്യക്കും ഹിന്ദുരാജ്യത്തിനായി പ്രതിജ്ഞയെടുത്തുമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. പരിപാടി നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന്  ആവശ്യവുമായി ഡല്‍ഹി ജാമിയ നഗറിലും പ്രതിഷേധം സജീവമാണ്.

അതേസമയം, മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആര്‍ക്കെതിരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതേതുടര്‍ന്നാണ് ഡല്‍ഹി ഉത്തരാഖണ്ഡ് ഭവനിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തിയത്.

web desk 3: