X

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: കാസര്‍കോട് എം.എസ്.എഫ് സഖ്യത്തിന്; കണ്ണൂരില്‍ എം.എസ്.എഫ് മുന്നേറ്റം

കണ്ണൂര്‍ :കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ ഫലം പുറത്തു വന്ന കോളേജുകളില്‍ എം.എസ്.എഫിന് മികച്ച മുന്നേറ്റം. നാലു വര്‍ഷമായി എസ്.എഫ്.ഐ
ഭരിച്ചിരുന്ന കോണ്‍കോര്‍ഡ് കോളേജില്‍ യൂണിയന്‍ പിടിച്ചെടുത്തും ശക്തികേന്ദ്രങ്ങളില്‍ വിജയത്തുടര്‍ച്ച നേടിയും പുതിയ യൂണിയനുകള്‍ നേടിയും എം.എസ്.എഫ് മുന്നേറ്റം തുടരുകയാണ്.

കണ്ണൂര്‍ ജില്ലയിലെ സര്‍സയ്യിദ് കോളേജ് തളിപ്പറമ്പ് ,സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട്, കല്ലിക്കണ്ടി എന്‍.എ.എം കോളേജ്, എന്‍.ഐ.എ.കടവത്തൂര്‍ എന്നീ കോളേജുകളില്‍ സമഗ്രാധിപത്യത്തോടെ എം.എസ്.എഫ് ഒറ്റയ്ക്ക് വിജയം നേടി.ഇരിക്കൂര്‍ സിബ്ഗ കോളേജ്, കോണ്‍കോര്‍ഡ് മട്ടന്നൂര്‍, എന്നിവിടങ്ങളില്‍ എം.എസ്.എഫ് മുന്നണിയായും വിജയിച്ചു.

കാസര്‍കോട് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് കോളജ് എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് ലഭിച്ചു. ഒമ്പത് മേജര്‍ സീറ്റുകളും സ്വന്തമാക്കിയാണ് എം.എസ്.എഫ്- കെ.എസ്.യു സഖ്യം വിജയക്കൊടി പാറിച്ചത്. ടാസ്‌ക് തൃക്കരിപ്പൂര്‍ , ഷറഫ് കോളേജ് പടന്ന എന്നിവടങ്ങിലും എം എസ് എഫിന് മികച്ച വിജയം നേടാന്‍ സാധിച്ചു.

chandrika: