X
    Categories: indiaNews

‘ഉടന്‍ പാര്‍ട്ടി രൂപീകരിക്കണം’; രജനീകാന്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് ആരാധകന്‍

ചെന്നൈ: തമിഴ് നടന്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറരുതെന്നും ഉടന്‍ പാര്‍ട്ടി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് മുരുകേശന്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രജനീകാന്തിന്റെ ബോയിസ് ഗാര്‍ഡനിലുള്ള വീടിന് മുമ്പില്‍ വെച്ച് തീകൊളുത്തിയായിരുന്നു ആത്മഹത്യാ ശ്രമം. പരിക്കേറ്റ ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

രാഷ്ട്രീയ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിന്റെ തീരുമാനത്തിനെതിരെ ആരാധകര്‍ തന്നെ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു.
ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം രാഷ്ട്രീയ പ്രവേശനം ഒഴിവാക്കുകയായിരുന്നു.

web desk 3: