X

സ്ത്രീ ചെയ്യുന്ന വീട്ടു ജോലിക്കും പുരുഷന്‍ ചെയ്യുന്ന ഓഫീസ് ജോലിക്കും ഒരേ മൂല്യം; സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീ ചെയ്യുന്ന വീട്ടുജോലിക്ക് പുരുഷന്‍ ചെയ്യുന്ന ഓഫീസ് ജോലിയേക്കാള്‍ ഒട്ടും മൂല്യം കുറവല്ലെന്ന് സുപ്രിം കോടതി. വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ മക്കള്‍ക്കുളള നഷ്ടപരിഹാരം സംബന്ധിച്ച ഒരു കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ല അല്ലെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയര്‍ത്തുന്നില്ല എന്ന ധാരണ കുഴപ്പംപിടിച്ചതാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

വീട്ടമ്മമാരുടെ കഠിനാധ്വാനത്തിനും ചെയ്യുന്ന ജോലിക്കും സാമ്പത്തിക മൂല്യം നിശ്ചയിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും എന്നാല്‍ അതുകൊണ്ട് ആ ജോലിയുടെ പ്രാധാന്യം ഒട്ടുംകുറയുന്നില്ലെന്ന് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകള്‍ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

വീട്ടമ്മമാര്‍ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികള്‍ അവരുടെ വരുമാനം നിശ്ചയിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

 

 

web desk 1: