X
    Categories: MoreViews

ബി.ജെ.പിക്ക് തിരിച്ചടി; ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി

Faridabad: CPI(M) Polit Bureau member Brinda Karat consoling Zaira (C), mother of Junaid who was lynched by a mob while onboard a train, in Haryana on Saturday. PTI Photo(PTI6_24_2017_000037B)

ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കേന്ദ്രം രണ്ടാഴ്ച്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

പശുവിന്റെ പേരില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അക്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് കോടതി പറഞ്ഞു. ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ ശക്തമായ നിയമം വേണം. നിയമം കയ്യിലെടുക്കാന്‍ പൗരന് അധികാരമില്ല. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയണമെന്നും ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

രാജ്യത്ത് ഗോഹത്യയുടെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടിയുടെ ഇടപെടല്‍.

chandrika: