X
    Categories: CultureMoreViews

വാട്‌സ്ആപ്പിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പരാതി പരിഹാസ സമിതി രൂപീകരിക്കാത്തതില്‍ വാട്‌സ്ആപ്പിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജസ്റ്റിസ് രോഹിംഗ്ടണ്‍ ഫാലി നരിമാന്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

വാട്‌സ്ആപ്പിന് പുറമെ ഐ.ടി, ധനകാര്യ മന്ത്രാലയങ്ങള്‍ക്കും സൂപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചില്ല എന്നതിന് നാലാഴ്ചക്കുള്ളില്‍ വാട്‌സ്ആപ്പും, ഐ.ടി, ധനകാര്യ മന്ത്രാലയവും വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്കും ഗൂഗിളും ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും വാട്‌സ്ആപ്പ് സെല്‍ രൂപീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഓഫീസോ സെര്‍വറോ ഇല്ലാത്ത ഒരു വിദേശ കമ്പനിയാണ് വാട്‌സ്ആപ്പ്. കഴിഞ്ഞയാഴ്ച വാട്‌സ്ആപ്പ് സി.ഇ.ഒയെ വിളിച്ചുവരുത്തി പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: