X

സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവാച്ചന് മേലുള്ള വിലക്ക് സ്ഥിരപ്പെടുത്തി

സുരേഷ് ഗോപി നായകനാവുന്ന കടുവാക്കുന്നേല്‍ കുറുവാച്ചന് മേലുള്ള വിലക്ക് സ്ഥിരപ്പെടുത്തി കോടതി. കോടതി ഉത്തരവ് പ്രകാരം കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണ്. മാത്രമല്ല, ചിത്രവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ യാതൊരുവിധ പരസ്യപ്രചാരണവും പാടില്ല. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കാനിരുന്ന സിനിമയാണിത്.

ഷാജി കൈലാസ് നിര്‍മിച്ച് പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ അണിയറക്കാര്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി. ഈ സിനിമയുടെ കഥാപാത്രവും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി അനൗണ്‍സ് ചെയ്ത സിനിമയാണ്.

ഇത് മാത്രമല്ല, രണ്ടു സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ കുറുവച്ചന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പാലാക്കാരന്‍ കഥാനായകനാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാന്‍ പറ്റില്ല എന്ന് തീര്‍ച്ചപ്പെടുത്തി മുന്നോട്ടുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്‍ജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചന്‍ അവകാശപ്പെടുന്നു.

പൊലീസിലെ ഉന്നതനുമായി കുറുവച്ചന്‍ നടത്തിയ വര്‍ഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം. മോഹന്‍ലാലാണ് തന്റെ കഥാപാത്രമായി കുറുവച്ചന്റെ മനസിലുള്ളത്. എന്നാലും സുരേഷ് ഗോപിയുടെ ആകാരവും ഡയലോഗ് പ്രസന്റേഷനും കഥാപാത്രത്തിനിണങ്ങുന്നതാണെന്ന് കുറുവച്ചന്‍ വ്യക്തമാക്കിയിരുന്നു.

 

web desk 1: