X

ഓഖി ചുഴലിക്കാറ്റ്; സംസ്ഥാന സര്‍ക്കാരിനേയും ഉന്നത ഉദ്യോഗസ്ഥരേയും വിമര്‍ശിച്ച് മുന്‍ ഐഎഎസ് സുരേഷ് കുമാര്‍

കേരളതീരത്ത് വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും ഉന്നത ഉദ്യോഗസ്ഥരേയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഐഎഎസ് സുരേഷ് കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് സുരേഷ് കുമാറിന്റെ വിമര്‍ശം.  തന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് കുമാര്‍ പരസ്യമായി വിരമര്‍ശം ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണുള്ളതെന്നും മേഖലയിലെ വിദഗ്ധരില്ലെന്നുമുള്ള വിമര്‍ശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് കുമാര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. പിണറായി വിജയനും ചന്ദ്രശേഖരനും ജനപ്രതിനിധികളെന്ന മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്നും തന്റെ മുന്‍ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും എബ്രഹാമും ഏത് മാളത്തില്‍പോയൊളിച്ചെന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു. ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ ‘പ്രബുദ്ധ’ മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ‘ദുരന്തം’ എന്നും സുരേഷ് കുമാര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ‘ജനപ്രതിനിധികള്‍’ എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും…. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ ‘പ്രബുദ്ധ’ മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ‘ദുരന്തം’ .

 

 

chandrika: