X

തൃശൂരില്‍ പൊലീസ് വാഹനത്തില്‍ നിന്ന് ചാടിയ പ്രതി മരിച്ചു

തൃശൂര്‍: പൊലീസ് വാഹനത്തില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. ലഹരിയ്ക്കടിപ്പെട്ട് കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് ഇയാളെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് വാഹനത്തില്‍ കൊണ്ടുപോകും വഴി ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തലയിടിച്ച് പരിക്കേറ്റ സോണി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

webdesk11: