X
    Categories: Video Stories

അര്‍ണാബിന്റെ പുതിയ ചാനലിന് പാരയുമായി സുബ്രഹ്മണ്യന്‍ സ്വാമി; ‘റിപ്പബ്ലിക്’ എന്ന പേര് ഉപയോഗിക്കാനാവില്ല

ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമി തുടങ്ങാനിരിക്കുന്ന ‘റിപ്പബ്ലിക്’ ചാനലിനെതിരെ ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ‘റിപ്പബ്ലിക്’ എന്ന പേര് ചാനലിന് അനുവദിക്കുന്നത് നിയമവിരുദ്ധമാവുമെന്ന് കാണിച്ച് സ്വാമി കേന്ദ്ര വിവര, സംപ്രേഷണ മന്ത്രാലയത്തിന് കത്തുനല്‍കി. ഔദ്യോഗിക ചിഹ്നങ്ങളും പേരുകളും വാണിജ്യ, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന 1950-ലെ നിയമം ചൂണ്ടിക്കാട്ടിയാണ് സ്വാമിയുടെ കത്ത്.

ടൈംസ് നൗവില്‍ നിന്ന് രാജിവെച്ച അര്‍ണാബ് ഗോസ്വാമി ആരംഭിക്കുന്ന ചാനല്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിക്കും എന്നാണ് വിവരം. ചാനലിന് ‘റിപ്പബ്ലിക്’ എന്ന പേര് അനുവദിച്ചു കിട്ടുന്നതിനു വേണ്ടി ഗോസ്വാമി കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. അന്തര്‍ദേശീയ പ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരിക്കും ചാനല്‍ എന്നറിയുന്നു.

ഔദ്യോഗിക ചിഹ്നങ്ങളും പേരുകളും സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് തടയുന്ന 1950-ലെ നിയമ പ്രകാരം, റിപ്പബ്ലിക് എന്ന പേര് ചാനലിന്റെ ഉപയോഗത്തിന് നല്‍കുന്നതിന് തടസ്സമുണ്ടെന്നാണ് പരാതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടുന്നത്. ഈ പേരില്‍ ലൈസന്‍സ് നല്‍കരുതെന്ന് സ്വാമി ആവശ്യപ്പെടുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: