X

പാഠ്യപദ്ധതി ചട്ടക്കൂട്: വിവാദവിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം: മുസ്‌ലിംനേതൃസമിതി

കോഴിക്കോട്: പാഠ്യ പദ്ധതി ചട്ടക്കൂടില്‍നിന്ന് വിവാദ വിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം നേതൃസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചട്ടക്കൂടിലെ ജെന്റര്‍ സാമൂഹ്യ നിര്‍മ്മിതിയാണെന്ന പദം നീക്കം ചെയ്യണം. ധാര്‍മിക മൂല്യങ്ങള്‍ തകര്‍ക്കുന്ന ഭാഗങ്ങളും മതനിരാസ ചിന്താഗതികളും പൂര്‍ണമായും ഒഴിവാക്കണം. വിവാദ വിഷയങ്ങള്‍ ചട്ടക്കൂടില്‍നിന്ന് നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്തഫ മുണ്ടുപാറ, സി.പി ഉമര്‍ സുല്ലമി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കാല്‍, എം.ഐ അബ്ദുല്‍ അസീസ്, പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ഇ.പി അഷ്‌റഫ് ബാഖവി, ടി.കെ അഷ്‌റഫ്, പി.ഉണ്ണീന്‍, എഞ്ചിനീയര്‍ പി മമ്മദ് കോയ, ശിഹാബ് പൂക്കോട്ടൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

Chandrika Web: