X
    Categories: indiaNews

മുന്‍ എഎപി നേതാവ് താഹിര്‍ ഹുസൈനാണ് ഡല്‍ഹി കലാപം ആസൂത്രണം ചെയ്തതെന്ന് കോടതി

ന്യൂഡല്‍ഹി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആം ആദ്മി നേതാവ് താഹിര്‍ ഹുസൈനാണ് ഡല്‍ഹി കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കോടതി. താഹിര്‍ ഹുസൈന്‍ തന്റെ സമുദായത്തെ പ്രകോപിപ്പിച്ച് ഹിന്ദു-മുസ്‌ലിം ശത്രുതയുണ്ടാക്കിയതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് പുരുഷോത്തം പത്തക് പറഞ്ഞു. ഇന്റലിജന്‍സ് ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകക്കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ആസൂത്രിതമായാണ് കലാപം സംഘടിപ്പിച്ചത്. കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചത് താഹിര്‍ ഹുസൈനാണ്. തന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ അക്രമികള്‍ക്ക് സംഘടിച്ച് അക്രമം നടത്താന്‍ അദ്ദേഹം സൗകര്യമൊരുക്കി. മറ്റു സമുദായക്കാരുടെ ജീവനും സ്വത്തും നഷ്ടപ്പെടാന്‍ ഇത് കാരണമായി. അക്രമികള്‍ക്ക് നേതൃത്വം കൊടുത്തത് താഹിര്‍ ഹുസൈനായിരുന്നു. പ്രതികളായ ഹസീന്‍, നാസിം, കാസിം, സമീര്‍ ഖാന്‍, അനസ്, ഫിറോജ്, ജാവേദ്, ഗള്‍ഫാം, ശുഐബ് ആലം എന്നിവരെ സംഘടിപ്പിച്ചതും അക്രമം നടത്തിയും താഹിര്‍ ഹുസൈനാണെന്നും കോടതി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: