X
    Categories: indiaNews

തമിഴ്‌നാട് ദുരഭിമാനക്കൊല;പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം

മധുര: തമിഴ്‌നാട് ദുരഭിമാനക്കൊലക്കേസില്‍ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മധുരയിലെ പ്രത്യേക കോടതി. കേസില്‍ മുഖ്യപ്രതിയായ യുവരാജിന് മൂന്ന് കേസുകളിലായി ജീവപര്യന്തവും, മറ്റ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു.

ജാതി സമുദായമായ കൊങ്കു വെള്ളാളര്‍ക്കുവേണ്ടി പോരാടുന്ന ധീരന്‍ ചിന്നമലൈ പേരവൈയുടെ തലവനാണ് യുവരാജ്. ദലിത് വിഭാഗത്തില്‍പ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ഗോകുല്‍രാജിനെ 2015ലാണ് സംഘം കൊലപ്പെടുത്തുന്നത്.

ഇതര ജാതിയിലുള്ള യുവതിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ട് മണിക്കൂറുകള്‍ക്കകം ഗോകുല്‍രാജിനെ നാമക്കല്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുമായി സംസാരിക്കുന്നതിനിടെ ഒരു സംഘം യുവാക്കള്‍ അമ്പലത്തില്‍ നിന്നും ഗോകുല്‍രാജിനെ ബലമായി കൂട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നു.

web desk 3: