X

തമിഴ്‌നാട്ടിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച അടച്ചുപൂട്ടും

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതലാണ് സംസ്ഥാനം അടച്ചുപൂട്ടുക. രണ്ട് ആഴ്ചത്തെ ലോക്ക്ഡൗണാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്.

തമിഴ്‌നാട്ടില്‍ ഇന്നലെ 26,465 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 197 പേര്‍ മരിച്ചു. 22,381 പേര്‍ ഇന്ന് രോഗ മുക്തി നേടി. നിലവില്‍ 1,35,355 പേര്‍ ചികിത്സയില്‍. ആകെ രോഗികള്‍ 13,23,965. ഇതുവരെയായി 15,171 പേര്‍ മരണത്തിന് കീഴടങ്ങി.

രോഗവ്യാപനം രൂക്ഷമായതോടെ ഇതിനോടകം നിരവധി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക ലോക്ക്ഡൗണ്‍ 24 വരെ നീട്ടിയിരുന്നു. കൂടാതെ ഗോവയിലും നാളെ മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍വരും.

 

web desk 3: