X

തമിഴ്നാട്ടിൽ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപി നേതാവിനു ലഭിച്ചത് ഒരു വോട്ട്

തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിൽ  ബിജെപി നേതാവിനു ലഭിച്ചത് ഒരു വോട്ട്.കുരുടംപാളയം ഗ്രാമപഞ്ചായത്തിൽ മത്സരിച്ച ബിജെപി യുവജന വിഭാഗം നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡി. കാർത്തിക് (33) ആണ് മോശം തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.

913 പേർ  വോട്ട് രേഖപ്പെടുത്തിയെങ്കിലും ഒരു വോട്ട് മാത്രമാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിക്കാൻ ആയത്. എന്നാൽ തെരഞ്ഞെടുപ്പിൽ നിന്ന് മത്സര പരിചയം നേടാനാണ് താൻ മത്സരിച്ചത് എന്നായിരുന്നു ബിജെപി നേതാവിന്റെ വാദം

web desk 3: