X

തമിഴ്‌നാട് ജെല്ലിക്കെട്ടിന് തുടക്കം; ആദ്യമത്സരത്തില്‍ 22 പേര്‍ക്ക് പരിക്ക്

ഇന്ന് തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍വെച്ച് നടന്ന  ജല്ലിക്കെട്ട് മത്സരത്തില്‍ കാളയെ മെരുക്കുന്നതിനിടയില്‍  22 പേര്‍ക്ക് പരിക്ക്. കൊയ്ത്തുത്സവമായ പൊങ്കലിന് മുന്നോടിയായി മൃഗപീഡനത്തിന്റെ ആശങ്കകള്‍ക്കിടയില്‍ ജില്ലയിലെ തച്ചന്‍കുറിശ്ശി ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ 350 ഓളം കാളകളും 250 കാളകളെ മെരുക്കുന്നവരും പങ്കെടുത്തു. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ മാസം ആറിന് ആദ്യം നിശ്ചയിച്ചിരുന്ന പരിപാടി ജില്ലാ കലക്ടര്‍ കവിത രാമു മാറ്റിവച്ചിരുന്നു. കാളകളുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇരട്ട ബാരിക്കേഡിംഗ്, മൃഗസംരക്ഷണ ബോര്‍ഡ് നോമിനികളുടെ നിരീക്ഷണത്തിന് പുറമെ മൃഗഡോക്ടര്‍മാരുടെ പരിശോധന എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ വ്യവസ്ഥയായി കാളകളെ മെരുക്കുന്നവര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജനുവരി 17ന് മധുര ജില്ലയിലെ ലോകപ്രശസ്തമായ അളങ്കനല്ലൂരിലാണ് ഏറ്റവും വലിയ പരിപാടി നടക്കുക.

പരിപാടിക്കായി വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ ജില്ലാഭരണകൂടം നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 150 കാളകളെ മെരുക്കുന്നവരും ഗാലറികളില്‍ 50% മാത്രമെ സീറ്റ് ഉപയോഗിക്കാന്‍ പാടുള്ളു. വാക്‌സിനേഷന്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവ കാണികളും ഹാജരാക്കേണ്ടതുണ്ട്. മധുര ആവണിയാപുരത്ത് ജനുവരി 15നും പാലമേട്ടില്‍ 16നും ജെല്ലിക്കെട്ട് നടക്കും. ഒരുപാട് വര്‍ഷങ്ങളായി ഗ്രാമീണ കായിക വിനോദങ്ങളില്‍ പലരും കാളകളാല്‍ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു. കാളകളും പലതരം ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായിട്ടുണ്ട്. ലഹരി, കാളയുടെ കണ്ണില്‍ നാരങ്ങപിഴിഞ്ഞ് ആക്രമണകാരികളാക്കുക, കാളയുടെ വാലില്‍ വലിക്കുക, കുന്തം കൊണ്ട് കുത്തുക.

ഈ കായിക വിനോദത്തിന് സുപ്രീംകോടതി നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എങ്കിലും സംഭവം മതപരവും സാംസ്‌കാരികവുമായ പാരമ്പര്യമാണെന്ന് വാദിച്ച് 2017 ല്‍ സംസ്ഥാനത്ത് വന്‍പ്രതിഷേധത്തെ തുടര്‍ന്ന് നിയമം ഭേദഗതി ചെയ്തു. കേസിപ്പോഴും സുപ്രീം കോടതിയില്‍ നടക്കുന്നുണ്ട്.

webdesk14: