X
    Categories: FilmNews

‘തങ്കലാന്‍’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു

വിക്രത്തിന്റെ വമ്പന്‍ മെയ്‌ക്കോവര്‍ കൊണ്ട് തന്നെ ചര്‍ച്ചയായ ചിത്രമാണ് ‘തങ്കലാന്‍’. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. ചോരക്കളത്തില്‍ നില്‍ക്കുന്ന വിക്രത്തിന്റെ പുതിയ ലുക്കിലുള്ള പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ നവംബര്‍ 1ന് എത്തുമെന്ന വിവരവും പോസ്റ്ററിലുണ്ട്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് എത്തുന്നത്.

പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

webdesk13: