X

താനൂര്‍ ബോട്ടപകടം: പ്രതിഷേധം കടുപ്പിച്ച് യൂത്ത്‌ലീഗ്; മന്ത്രി അബ്ദുറഹ്മാന്റെ ഓഫിസിലേക്ക് മാര്‍ച്ച്

മലപ്പുറം: ബോട്ടപകടത്തില്‍ 22പേര്‍ മരിക്കാന്‍ ഇടയായ ദാരുണ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്. മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫിസിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. മന്ത്രി അബ്ദുറഹ്മാനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധ സമരത്തിന് വന്‍ ജനപങ്കാളിത്തമാണുള്ളത്.

അതേസമയം അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിന്റെ സഹോദരന് മന്ത്രി അബ്ദുറഹ്മാനുമായി അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. നാസറിന്റെ സഹോദരന്‍ ഹംസകുട്ടിക്ക് ബോട്ട് വാങ്ങി നല്‍കിയ ഇടനിലക്കാരന്‍ എ.കെ കബീറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹംസകുട്ടിക്കാണ് ഫൈബര്‍ വള്ളം വാങ്ങി നല്‍കിയത്. തന്റെ സ്വാധീനം വഴി എല്ലാ രേഖകളും നേടിയെടുക്കുമെന്നാണ് ഹംസകുട്ടി പറഞ്ഞത്. കുടുംബത്തിന് സഞ്ചരിക്കാനാണ് ബോട്ട് വാങ്ങുന്നതെന്നും പറഞ്ഞതായി കബീര്‍ പറഞ്ഞു.

webdesk13: